Connect with us

കേരളം

പുതിയ പൊലീസ് മേധാവി ആര്?; സെലക്ഷന്‍ സമിതി യോഗം നാളെ  

സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദില്ലിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും.

കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്‌നാഥ് ബെഹ്റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകി. ഈ മാസം 30ന് വിരമിക്കുന്ന അനിൽകാന്തിന്റെ പിൻഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്.

ജയിൽമേധാവി കെ.പത്കുമാർ, ഫയ‌ഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതൽ സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് – ജീവിത റിപ്പോർട്ടുകളിലും പ്രശ്നങ്ങളില്ലാത്തിനാൽ കേന്ദ്രമയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു.

യുപിഎസ്സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക. ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥാനമൊഴിയുമ്പോള്‍ ആഭ്യന്തര സെക്രട്ടറി ഡോ.വേണുവിനാണ് സീനിയോററ്റി അനുസരിച്ച് അടുത്ത സാധ്യത. ഡോ.വേണുവിന് മുന്നിലുള്ള മനോജ് ജോഷി, ആർകെ സിംഗ്, ഗ്യാനേഷ് കുമാ‍ർ എന്നിവർ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. വിരമിക്കുന്ന ചീഫ് സെക്രട്ടറി പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിക്കപ്പെടാനാണ് സാധ്യത.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version