ദേശീയം
ഇന്ത്യന്‍ വകഭേദം; 44 രാജ്യങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകിയിരിക്കുന്നത്
ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ആഗോള ഉത്‌കണ്‌ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ്ആ സാന്നിദ്ധ്യങ്ങൾ കണ്ടെത്തിയത് .ആദ്യത്തേതിനെക്കാൾ ഏറെ അപകടം നിറഞ്ഞതാണ് ഇവ എന്നാണ് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കുന്നത്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി മൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി എൺപത്തിയാറായി. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. യു എസിൽ 5.95 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.