Connect with us

കേരളം

പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു

Published

on

20240328 131324.jpg

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടുവളപ്പിലെ മലിന ജലടാങ്കില്‍ നിന്നും പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥന്‍മരിച്ചു. ബാലരാമപുരം ചാവടിനട, കട്ടച്ചക്കുഴി, വാറുവിളാ വീട്ടില്‍ സെബാസ്റ്റ്യന്‍ (50) മരിച്ചു. മലിന ജലം ഒഴുക്കിവിടുന്ന സ്ലാബിന് മുകളില്‍ നിന്നു പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ്ല് ഇടിഞ്ഞ് താഴ്ന്ന് സെബത്യന്‍ സ്ലാബിനടിയിലകപ്പെട്ടു.

കുളിപ്പിക്കുന്നതിനായി കെട്ടിയിരുന്ന പശു സെബാസ്റ്റ്യന് മുകളില്‍ വീഴുകയും ചെയ്തു. വീട്ടുകാരും പരിസരവാസികളും ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. നെയ്യാറ്റിന്‍കര,വിഴിഞ്ഞം തുടങ്ങിയ പ്രദേശത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. ബാലരാമപുരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഒരുകൂടുംബത്തിന്റെ പ്രതീക്ഷയായിരുന്നു സെബാസ്റ്റ്യന്‍. ഓട്ടോ ഓടിച്ചും മറ്റ് തൊഴിലുകള്‍ ചെയ്തുമാണ് സെബാസ്റ്റ്യന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. സെബാസ്റ്റ്യന്റെ പ്രാരാബ്ധം കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ സൗജന്യമായി നല്‍കിയതായിരുന്നു പശുക്കുട്ടിയെ.

ദിവസവും പശുവിനെ കുളിപ്പിച്ച് ഭക്ഷണം നല്‍കിയ ശേഷമാണ് സെബാസ്റ്റ്യന്‍ ജോലിക്ക് പോകുന്നത്. പശുക്കുട്ടിയെ കുളിപ്പിച്ച ശേഷം ഓട്ടോ ഓടിക്കുന്നതിനായി പോകുവാനുള്ള തയാറെടുപ്പിനിടയിലാണ് നാടിനെ ഞെട്ടിച്ച അപകടം. ഭാര്യ ഷീബ, മക്കള്‍ ഷിജി, ഷിജു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം15 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version