Connect with us

കേരളം

താങ്ങുവില വര്‍ധിപ്പിച്ചത് കേവലം രണ്ടുശതമാനം; ഗോതമ്പിന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കു വര്‍ധന

Published

on

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയില്‍ നേരിയ വര്‍ധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന്റെ താങ്ങുവിലയില്‍ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവര്‍ധനയ്ക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

താങ്ങുവിലയില്‍ രണ്ടുശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ചതോടെ, 100 കിലോഗ്രാം ഗോതമ്പ് 2015 രൂപയ്ക്കാണ് ഇനി കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക. 2022-23 വിപണി വര്‍ഷത്തിലെ റാബി വിളകളുടെ താങ്ങുവിലയാണ് പരിഷ്‌കരിച്ചത്. ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉപഭോഗ രാജ്യമാണ് ഇന്ത്യ.

കാര്‍ഷിക മേഖലയ്ക്ക് താങ്ങാവുന്നതിന് വേണ്ടിയാണ് വര്‍ഷംതോറും താങ്ങുവില പ്രഖ്യാപിക്കുന്നത്. കടുകിന്റെ താങ്ങുവിലയില്‍ 400 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ 100 കിലോഗ്രാം കടുകിന്റെ താങ്ങുവില 5050 രൂപയായി ഉയര്‍ന്നു. നൂറ് കിലോ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 1008 രൂപയാണ് ചെലവ് വരുന്നതെന്നാണ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് താങ്ങുവില നിശ്ചയിക്കുന്നത്. 23 വിളകളാണ് കര്‍ഷകരില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുന്നത്. ഖാരിഫ്, റാബി സീസണുകളില്‍ വിളയുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം9 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം11 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version