ദേശീയം
ഉപഭോക്തങ്ങൾക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്! പ്രൊഫൈലും സ്റ്റാറ്റസും ഇനി നിങ്ങൾ വിചാരിക്കുന്നവർക്ക് മാത്രം കാണാം
വാട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ പ്രൈവസിയെക്കുറിച്ച് ഓർത്ത് ആകുലതയുണ്ടോ? ഇനി സ്റ്റാറ്റസുകളും പ്രൊഫൈലും എല്ലാവരും കാണുമെന്ന ടെൻഷൻ മറക്കാം. പുതിയ ഫീച്ചർ വാട്‌സ്ആപ്പ് ഉടൻ പുറത്തിറക്കും.
നിലവിൽ ലാസ്റ്റ് സീൻ, പ്രൊഫൈൽ, എബൗട്ട് ഇൻഫോകളും സ്റ്റാറ്റസും കോൺടാക്ടിൽ ഉള്ളവർക്കുമാത്രമായി കാണാനും എല്ലാവർക്കും കാണാൻ വേണ്ടിയും ഓപ്ഷൻ ഉണ്ട്. ഇവയെല്ലാം ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നവർക്ക് മാത്രം കാണാൻ പറ്റുന്ന തരത്തിലുള്ള അപ്‌ഡേഷൻ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണ്.
ലാസ്റ്റ് സീൻ, പ്രൊഫൈൽ ഫോട്ടോ, ബയോ എന്നിവ ആർക്കൊക്കെ കാണാൻ പറ്റുമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. ഒരു ഉപയോക്താവ് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ ഒരു കൂട്ടം ആളുകളിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചാൽ, വാട്ട്‌സ്ആപ്പ് അവരുടെ വിവരങ്ങൾ അയാൾക്ക് ലഭിക്കുന്നതും മറയ്ക്കും.
ഐഒഎസ് വെർഷനിലാണ് അപ്‌ഡേഷൻ ആദ്യം നടപ്പാക്കുക. പിന്നീട് ആൻഡ്രോയിഡിലും ലഭ്യമാക്കും. നേരത്തെ, ഫോട്ടോ, വീഡിയോ മെസ്സേജുകൾ ഒരിക്കൽ കണ്ടുകഴിഞ്ഞാൽ മാഞ്ഞുപോകുന്ന ഫീച്ചർ നേരത്തെ വാട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു.