ദേശീയം
സ്വകാര്യതാ നയം മെയ് 15 മുതല്‍ വീണ്ടും വിശദീകരിച്ച് വാട്സ്ആപ്പ്
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്സ്ആപ്പ് രംഗത്തെത്തി. ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിന്റെ പുതിയ നയം എന്നാണ് പൊതുവിലുള്ള വിമര്‍ശനം.
സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയര്‍ന്നതോടെ വാട്സ്ആപ്പ് കമ്ബനി വ്യക്തത നല്കി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്ബനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്നാണ് പറയുന്നത്.
വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്ബനി ഉറപ്പ് നല്കുന്നു.