Connect with us

കേരളം

വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനായിട്ടില്ല; ജാഗ്രതാ നിര്‍ദേശം തുടരുന്നു

Untitled design 2024 01 24T081425.979

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലലുണ്ടെന്നാണ് വിവരം. കരടിയെ വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടിരുന്നു. വയനാട് നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തിയെങ്കിലു, കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അവശന്‍ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി. ഇന്നലെ വൈകീട്ട് വരെ കരടിയുടെ പിറകെയായിരുന്നു ആര്‍ആര്‍ടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ പയ്യള്ളി മേഖലയില്‍ ഇറങ്ങിയ കരടി അവിടെ ഒരു വീടിന്റെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടി എത്തി.

ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി, കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെല്‍പ്പാടത്തിലേക്ക് എത്തിയത്. നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചിരുന്നു. ഇവിടെനിന്നു തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വയ്ക്കാനാണ് നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം6 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version