കേരളം
വെള്ളക്കരം അടയ്ക്കല്‍ ഓണ്‍ലൈനായി മാത്രം; ഉത്തരവ് പിന്‍വലിച്ചു
500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ പറ്റുള്ളുവെന്ന വിവാദ ഉത്തരവ് പിന്‍വവിച്ച് വാട്ടര്‍ അതോറിറ്റി. ഓണ്‍ലൈന്‍ വഴിയും ക്യാഷ് കൗണ്ടര്‍ വഴിയും ബില്ലടയ്ക്കാം. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്ന ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് വാട്ടര്‍ അതോറിറ്റി വിശദീകരിച്ചു.
50 രൂപമുതല്‍ 550 രൂപവരെ വെള്ളക്കരം വര്‍ധിപ്പിച്ച ഉത്തരവിനൊപ്പമാണ് ഓണ്‍ലൈന്‍ ബില്ലിങ് ഉത്തരവും വന്നത്. എന്നാല്‍, വെള്ളക്കരം വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം, വിവിധ സ്ലാബുകള്‍ക്ക് നിലവില്‍ ഉള്ളതിനേക്കാള്‍ 50 രൂപ മുതല്‍ 550 രൂപ വരെ പ്രതിമാസം കൂടും.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ സൗജന്യമായി നല്‍കും. ഫെബ്രുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.