കേരളം
വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടൽ ഇല്ല; നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി
നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പന്ത്രണ്ട് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഉമാ തോമസ്, കെ.കെ രമ, പി.കെ ബഷീർ, റോജി എം ജോൺ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ചയാണ് കേസുനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫിസിന് മുന്നിൽ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഈ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.