Connect with us

കേരളം

അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം’; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

Published

on

ഐ ഫോണ്‍ കൊടുത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ചതിച്ചെന്ന വാദം തെറ്റെന്ന് സ്വപ്‌ന സുരേഷ്. യുഎഇ കോണ്‍സുലേറ്റിലെ ഇടപാടുകള്‍ ശിവശങ്കരിന് അറിയാമെന്നും സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നെന്നും സ്വപ്‌ന വ്യക്തമാക്കി. പുസ്തകത്തില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് മോശമാണ്. തന്റെ ജീവിതത്തിന്റെ സുപ്രധാനമായ ഭാഗമായ ആളാണ് ശിവശങ്കര്‍. ബുക്ക് വായിച്ചിട്ടല്ലെന്നും സ്വപ്‌ന പറഞ്ഞു.

അത്രയും വലിയ ഉന്നത ഉദ്യോഗസ്ഥനെ ഐ ഫോണ്‍ നല്‍കി ചതിച്ചു എന്നു പറയാന്‍ ആകുമോ? സ്വപ്‌ന സുരേഷ് അതിനുമാത്രം വലിപ്പുമുള്ള സെലിബ്രിറ്റി അല്ലല്ലോ. ശിവശങ്കര്‍ സാര്‍ ബാക്കിയുള്ളവര്‍ക്ക് ഒരു വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ എന്നെ സംബന്ധിച്ചടത്തോളം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്. എന്റെ എല്ലാ കാര്യത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ ജീവിച്ചത്. തന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് പലതവണ യുഎഇയില്‍ കോണ്‍സുലേറ്റിലുണ്ടായ കാര്യങ്ങള്‍ അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.

സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. തന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്ര കണ്ടല്ല സ്വപ്‌ന പറഞ്ഞു. താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താന്‍ മാത്രം നല്ലത് എന്ന് വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നു സ്വപ്‌ന പറഞ്ഞു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുപാട് ഗിഫ്റ്റ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന മാത്രമാണ് ആപ്പിള്‍ ഫോണ്‍. ഭര്‍ത്താവ് പോലും തന്നെ കളഞ്ഞിട്ട് പോയി. സരിത്തും ഭര്‍ത്താവും ശിവശങ്കര്‍ സാര്‍ എല്ലാവരും ചേര്‍ന്ന് തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും സ്വപ്‌ന പറഞ്ഞു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version