കേരളം
കനത്ത മഴ; വീടിന്റെ മതില് ഇടിഞ്ഞു വീണ് ഉറങ്ങിക്കിടന്ന അമ്മയും മകളും മരിച്ചു
കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു. ഇന്ന് പുലര്‍ച്ചെ നിര്‍ത്താതെ പെയ്ത മഴയിലാണ് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അമ്മയും മകളും മരിച്ചത്.
പദ്മനഗര്‍ സ്വദേശിയായ നടിക്കുടി ലക്ഷ്മിയും മകള്‍ കല്യാണിയും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
അടുത്തിടെയായിരുന്നു കല്യാണിയുടെ വിവാഹം. കുറച്ചുവര്ഷങ്ങള്ക്ക മുന്‍പാണ് നല്‍ഗൊണ്ടയില്‍ നിന്ന് ഇവര്‍ ശ്രീകാകുളത്തേക്ക് താമസം മാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്കി ഉപജീവനം നടത്തുന്നവരായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.