ദേശീയം
വിദേശ വിനോദസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്രം
വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചാര്‍േട്ടഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവും വിസ അനുവദിക്കുക. നവംബര്‍ 15 മുതല്‍ സാധാരണവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസും നിര്‍ത്തിയിരുന്നു.
പിന്നീട് ലോക്ഡൗണ്‍ അവസാനിച്ചപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനസര്‍വീസുകളാണ് രാജ്യത്ത് നടത്തിയിരുന്നത്.