Connect with us

കേരളം

എഐ ക്യാമറയിൽ കുടുങ്ങി വിഐപികളും; ഇതുവരെ നിയമലംഘനം നടത്തിയത് 36 വിഐപി, സർക്കാർ വാഹനങ്ങൾ

Published

on

നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽപെട്ടു. ചെലാൻ തയാറായാൽ മാത്രമേ വിവരം ലഭിക്കുകയുള്ളുവെന്നതിനാൽ എന്തു നിയമലംഘനമാണ് എന്നു വ്യക്തമല്ല.

കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ കാർ, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലിന്റെ കാർ, തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം, കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ, മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ വാഹനം, മാവേലിക്കരയിൽ തഹസിൽദാരുടെ വാഹനം, കൊട്ടാരക്കരയിൽ പൊലീസ് വാഹനം, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം, ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം, വടകര നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ വാഹനം എന്നിവ ക്യാമറയിൽ കുടുങ്ങിയവയാണ്. എന്നാൽ, ഈ വാഹനങ്ങളിൽ പലതിൻ്റേയും രജിസ്റ്റേർഡ് ഓണർ സർക്കാരോ സർക്കാർ വകുപ്പു മേധാവികളോ ആണ്.

അതേസമയം റോഡിലെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയവർക്ക് ഇന്നലെ മുതൽ ചെലാൻ അയച്ചുതുടങ്ങി. മൂവായിരത്തോളം പേർക്കാണ് ഇന്നലെ ചെലാനും എസ്എംഎസും അയച്ചത്. ചെലാൻ അയയ്ക്കുന്നതിലെ പിഴവുകൾ ഇന്നലെ ഉച്ചയോടെ നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) പരിഹരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version