Uncategorized
വിനേഷ് ഫോഗാതിനെ ഖേല്‍രത്നയ്‌ക്ക് ശിപാര്‍ശ ചെയ്‌തു
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും വനിതാ ഗുസ്‌തി താരവുമായ വിനേഷ് ഫോഗാതിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്നയ്‌ക്കു ശിപാര്‍ശ ചെയ്‌തു.
റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണു വിനേഷിന്റെ പേര് ശിപാര്‍ശ ചെയ്‌തത്. തുടര്‍ച്ചയായി രണ്ടാം തവണയാണു ഫെഡറേഷന്‍ വിനേഷിനെ ഖേല്‍രത്നയ്‌ക്കു ശിപാര്‍ശ ചെയ്യുന്നത്.
ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ ഇന്ത്യയുടെ ഏക വനിതാ താരമാണ്. റിയോളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ അര്‍ജുനയ്‌ക്കും ശിപാര്‍ശ ചെയ്‌തതായി ഫെഡറേഷന്‍ അസിസ്‌റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു. ശിപാര്‍ശ അയയ്‌ക്കേണ്ട അവസാന തീയതി മൂന്നാണ്.