Connect with us

കേരളം

വഴുതക്കാട് തീപിടിത്തം; യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഇന്ന്

Published

on

വഴുതക്കാടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ന് കൂടുതൽ പരിശോധന നടത്തും. പൊലീസും ഫയർഫോഴ്സും സംയുക്തമായാണ് ശാസ്ത്രീയ പരിശോധന നടത്തുക. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്.

വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് അക്വേറിയം എന്ന സ്ഥാപനമാണ് ഇന്നലെ വൈകുന്നരമുണ്ടായ തീപിടിത്തത്തില്‍ പൂ‍ര്‍ണമായും കത്തി നശിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെയുണ്ടായ തീപിടിത്തം ജീവനക്കാര്‍ അറിയാന്‍ വൈകി.പുറത്ത് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാര്‍ തീപിടിച്ച വിവരം അറിയുന്നത്.

പുറത്തെ കനത്ത ചൂട് തീപിടിത്തത്തിന്റെ തീവ്രത കൂടാൻ കാരണമായി. കടയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വെല്‍ഡിംഗ് നടത്തിയതെന്നാണ് ഉടമ പറയുന്നത്. മുന്‍കൂര്‍ അനുമതി തേടി നടത്തേണ്ട ജോലിയാണോ കടയ്ക്കകത്ത് ചെയ്തതെന്നും പരിശോധിക്കും.വിവിധ തരത്തിലുള്ള അക്വേറിയങ്ങളും ഗ്ലാസ് ബൌളുകളും അലങ്കാര മത്സ്യങ്ങളും അവയുടെ ഭക്ഷ്യവസ്തുക്കളുമാണ് കടയ്ക്കുളളിലുണ്ടായിരുന്നത്. 50,000 രൂപയുടെ അലങ്കാര മത്സ്യങ്ങള്‍ തീപിടിക്കുമ്പോള്‍ കടയിലുണ്ടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version