കേരളം
വഴുതക്കാട് തീപിടിത്തം; യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഇന്ന്
വഴുതക്കാടുണ്ടായ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ന് കൂടുതൽ പരിശോധന നടത്തും. പൊലീസും ഫയർഫോഴ്സും സംയുക്തമായാണ് ശാസ്ത്രീയ പരിശോധന നടത്തുക. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്.
വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് അക്വേറിയം എന്ന സ്ഥാപനമാണ് ഇന്നലെ വൈകുന്നരമുണ്ടായ തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചത്. വെല്‍ഡിംഗ് ജോലിക്കിടെയുണ്ടായ തീപിടിത്തം ജീവനക്കാര്‍ അറിയാന്‍ വൈകി.പുറത്ത് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാര്‍ തീപിടിച്ച വിവരം അറിയുന്നത്.
പുറത്തെ കനത്ത ചൂട് തീപിടിത്തത്തിന്റെ തീവ്രത കൂടാൻ കാരണമായി. കടയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വെല്‍ഡിംഗ് നടത്തിയതെന്നാണ് ഉടമ പറയുന്നത്. മുന്‍കൂര്‍ അനുമതി തേടി നടത്തേണ്ട ജോലിയാണോ കടയ്ക്കകത്ത് ചെയ്തതെന്നും പരിശോധിക്കും.വിവിധ തരത്തിലുള്ള അക്വേറിയങ്ങളും ഗ്ലാസ് ബൌളുകളും അലങ്കാര മത്സ്യങ്ങളും അവയുടെ ഭക്ഷ്യവസ്തുക്കളുമാണ് കടയ്ക്കുളളിലുണ്ടായിരുന്നത്. 50,000 രൂപയുടെ അലങ്കാര മത്സ്യങ്ങള്‍ തീപിടിക്കുമ്പോള്‍ കടയിലുണ്ടായിരുന്നു.