Connect with us

കേരളം

വാഗമൺ ലഹരിമരുന്ന് നിശാ പാര്‍ട്ടി; ഒമ്പത് പേര്‍ അറസ്റ്റില്‍

Published

on

vagaman party
പ്രതീകാത്മക ചിത്രം

വാഗമണില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന ലഹരിമരുന്ന് നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ അറസ്റ്റില്‍. ഒരു സ്‌ത്രീയും അറസ്റ്റിലായവരില്‍ പെടുന്നു. പാര്‍ട്ടിയുടെ സംഘാടകരാണ് ഇവര്‍. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശി മെഹര്‍ ഷെറിന്‍ (26), കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഷീദ് (31), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23), എടപ്പാള്‍ സ്വദേശി നബീല്‍ (36), ചാവക്കാട് സ്വദേശി നിഷാദ് (36), കോഴിക്കോട് സ്വദേശികളായ സല്‍മാന്‍ (38), അജയ്(41), ഷൗക്കത്ത് (36)എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

എം.ഡി.എം.എ, കഞ്ചാവ്, ചരസ്, ഹാഷിഷ്, എല്‍.എസ്.ഡി, മറ്റ് ലഹരി വസ്തുക്കള്‍ ഇവരുടെ പക്കല്‍ നിന്ന് കുറഞ്ഞ അളവില്‍ കണ്ടെടുത്തിട്ടുണ്ട്. സമൂഹ മാധ്യമം വഴിയാണ് ഇവര്‍ കൂട്ടായ്മ ഉണ്ടാക്കിയത്. മഹാരാഷ്ട്ര, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചതാണ് ലഹരിമരുന്ന്. ഈ സംഘം മുനപും വാഗമണില്‍ മറ്റൊരു കേന്ദ്രത്തില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അറുപത് പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ ദമ്പതിമാരാണ്. മറ്റുള്ളവര്‍ യുവതീ യുവാക്കളാണ്. പാര്‍ട്ടിക്കിടെ ഉപയോഗത്തിന് കൊണ്ടുവന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇവര്‍ പല മേഖലകളില്‍ ജോലി ചെയ്യുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.

25 ഓളം സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version