ദേശീയം
വിദേശത്തേക്ക് വാക്‌സിന്‍ കയറ്റുമതി ഇന്ത്യയുടെ ചെലവിലാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
വിദേശത്തേക്ക് ഇന്ത്യക്കാരുടെ ചെലവില്‍ വാക്സിന്‍ കയറ്റിയയ്ക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റിയയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്റെ അളവ് സംബന്ധിച്ച് സര്‍ക്കാര്‍ സമിതിയും ഉന്നതതല സമിതിയിലെ വിദഗ്ധരും കണക്കുകള്‍ തയ്യാറാക്കിവരികയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ മൂന്നു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ മൂന്നു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാതെ കയറ്റുമതി പാടില്ലെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണം. ഒരു വര്‍ഷംകൊണ്ട് രാജ്യമൊട്ടുക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.