Connect with us

കേരളം

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക, ബിഎസ് സി പരീക്ഷ റദ്ദാക്കികേരള സര്‍വകലാശാല; വിശദീകരണം തേടി ഗവര്‍ണര്‍

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. ബിഎസ് സി ഇലക്ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് വീഴ്ച സംഭവിച്ചത്. റദ്ദാക്കിയ പരീക്ഷ മേയ് മൂന്നിന് നടത്താനാണ് സര്‍വകലാശാല തീരുമാനം.

അതിനിടെ കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സംഭവത്തെ കുറിച്ച് വൈസ് ചാന്‍സലര്‍മാരോടാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയത്.

ഫെബ്രുവരിയില്‍ കേരള സര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ് ഇലക്ട്രോണിക്‌സ് പരീക്ഷയിലാണ് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരമായി ഉത്തരസൂചിക ലഭിച്ചത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവിച്ച അബന്ധം പുറത്തുവന്നത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നനാണ് വിവരം.

ഏപ്രില്‍ 21,22 തീയതികളില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version