ദേശീയം
യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ സെഷനില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് പുറത്തുവിട്ടത്. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ പ്രവേശിച്ച് ഫലം അറിയാം.
ഓരോ ശരിയായ ഉത്തരത്തിനും രണ്ടുമാര്‍ക്ക് വീതമാണ് നല്‍കിയത്. ഉത്തരമെഴുതാതെ വിട്ടുകളഞ്ഞ ചോദ്യത്തിന് സീറോ മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഇല്ല. ജൂണില്‍ രണ്ടുഘട്ടമായിട്ടായിരുന്നു പരീക്ഷ. 13 മുതല്‍ 17 വരെയായിരുന്നു ആദ്യ ഘട്ടം. ജൂണ്‍ 19 മുതല്‍ 22 വരെയായിരുന്നു രണ്ടാം ഘട്ട പരീക്ഷ നടത്തിയത്.
ജൂലൈ ആറിനായിരുന്നു താത്കാലിക ഉത്തര സൂചിക നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്. ഇക്കണോമിക്‌സില്‍ ജനറല്‍ വിഭാഗത്തിന് 170 മാര്‍ക്കാണ് കട്ട് ഓഫ്. സംവരണ വിഭാഗങ്ങള്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ ആനുപാതികമായി ഇളവുണ്ട്. ഒബിസിക്ക് 152, ഇഡബ്ല്യൂഎസിന് 154 എന്നിങ്ങനെയാണ് കട്ട് ഓഫ് മാര്‍ക്ക്. സൈക്കോളജിയില്‍ ജനറല്‍ വിഭാഗത്തിന് 194 ആണ് കട്ട് ഓഫ് മാര്‍ക്ക്. ഒബിസി 176, ഇഡബ്ല്യൂഎസ് 176 എന്നിങ്ങനെയാണ് കട്ട് ഓഫ് മാര്‍ക്ക്.
പരീക്ഷാഫലം അറിയുന്ന വിധം ചുവടെ:
ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ പ്രവേശിക്കുക
ജൂണ്‍ 2023 സ്‌കോര്‍ കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും സെക്യൂരിറ്റി പിനും നല്‍കുക
സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ ഫലം അറിയാം
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ecertificate.nta.ac.in.ല്‍ വേണം പ്രവേശിക്കാന്‍
പരീക്ഷാ പേര് നല്‍കി വേണം മുന്നോട്ടുപോകാന്‍
റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ, ഇ- സര്‍ട്ടിഫിക്കറ്റ് സ്‌ക്രീനില്‍ തെളിഞ്ഞ് വരും