Connect with us

കേരളം

സര്‍ക്കാരിനെതിരെ ‘കുറ്റവിചാരണ സദസ്സ്’ സംഘടിപ്പിക്കാൻ യുഡിഎഫ്

Screenshot 2023 11 03 181304

സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ‘കുറ്റവിചാരണ സദസ്സു’കൾ സംഘടിപ്പിക്കാൻ യുഡിഎഫ്. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 20 വരെ 140 നിയോജകമണ്ഡലങ്ങളിലും ‘കുറ്റവിചാരണ സദസ്സു’കൾ നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ സൂം മീറ്റിംഗിലാണ് തീരുമാനമായത്.

സര്‍ക്കാരിനെതിരായ കുറ്റവിചാരണ സദസ്സില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്നു പണം കിട്ടാതെ ദുരിതം അനുഭവിക്കുന്ന നെല്‍, നാളികേര, റബ്ബര്‍ കര്‍ഷകര്‍, കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ തൊഴിലാളികള്‍, സാമൂഹ്യക്ഷേമ പെന്‍ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കാനാണ് പദ്ധതി. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പറയാന്‍ സമയം നല്‍കാനാണ് തീരുമാനം. കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുവാന്‍ നിയോജകമണ്ഡലം തലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.

നവംബര്‍ 10-ാം തീയതിയ്ക്കു മുന്‍പായി യുഡിഎഫ് ജില്ലാ കമ്മറ്റികളും, നവംബര്‍ 10 നും 15 നുമിടയിൽ യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗങ്ങളും, നവംബര്‍ 15നും 25നും ഇടയിൽ പഞ്ചായത്ത് തല നേതൃയോഗങ്ങൾ നടത്തുവാനും നിര്‍ദേശം നല്‍കിയതായി എം എം ഹസ്സന്‍ പറഞ്ഞു. കുറ്റവിചാരണ സദസ്സിന്റെ മുന്നോടിയായി നിയോജകമണ്ഡലം തലത്തില്‍ വിളംബര ജാഥകള്‍ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ നേതൃത്വത്തില്‍ ‘സേവ് സെക്കുലറിസം, സേവ് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഫെബ്രുവരി മാസത്തില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version