Connect with us

കേരളം

തൃത്താല കരിമ്പനക്കടവിലെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു

Screenshot 2023 11 03 173608

തൃത്താല കരിമ്പനക്കടവിലെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന ഭാരതപുഴയുടെ കടവിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അൻസാർ കൊലപാതകകേസിൽ പൊലീസ് തിരയുന്ന കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കിട്ടിയത്. അൻസാറിൻ്റെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് കബീറിൻ്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ കഴുത്തിനാണ് മാരകമായ വെട്ടേറ്റിട്ടുള്ളത്.

അതേസമയം, അൻസാറിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി മുസ്തഫയുടേയും അൻസാറിന്റെ മരണമൊഴിയും തമ്മിൽ വ്യത്യാസമുണ്ട്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മുസ്തഫയാണ് തന്നെ വെട്ടിയതെന്നാണ് അൻസാറിൻ്റെ മരണ മൊഴി. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള മുസ്തഫയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം53 mins ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം1 day ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം1 day ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version