Connect with us

കേരളം

ജനപ്രിയ പ്രഖ്യാപനങ്ങളുമായി UDF പ്രകടനപത്രിക

Published

on

udf prakadana pathrika

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

  • ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും
  • ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷ പരിഷ്‌കാര കമ്മീഷന്‍
  • ന്യായ്പ പദ്ധതി: പാവപ്പെടട് കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ
  • ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
  • ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി
  • എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
  • കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍
  • കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
  • അഞ്ചുലക്ഷം പേര്‍ക്ക് വീട്
  • കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
  • ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
  • എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം
  • വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
  • പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
  • ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും

കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അർഹരായ വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകർന്ന കുടുംബങ്ങൾക്ക് വ്യവസായം തുടങ്ങാൻ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിർമാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിൻ്റെ അവകാശം കടലിൻ്റെ മക്കൾക്ക് എന്ന പേരിൽ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.

പീസ് & ഹാർമണി വകുപ്പ് രൂപീകരിക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും. പി എസ് സി സംവിധാനം കാര്യക്ഷമമാക്കാൻ പുതിയ നിയമനിർമ്മാണം നടപ്പാക്കുമെന്നും ബെന്നി ബഹനാൻ അറിയിച്ചു. ഇവയൊക്കെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമാണെന്നും നിരവധി ജനക്ഷേമ പദ്ധതികൾ വേറെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version