കേരളം
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു; മൂന്നാമത്തെയാൾക്കായി തിരച്ചിൽ
ആറന്മുളയിൽ പമ്പയാറ്റിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാരാമൺ ഭാഗത്ത് പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെസിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
സഹോദരങ്ങളായ മെറിന്റെയും മെസിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. എബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും.
കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മാവേലിക്കര ചെട്ടിക്കുളങ്ങരയില്‍ നിന്ന് മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ എട്ടംഗസംഘത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.