Connect with us

Uncategorized

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

WhatsApp Image 2021 07 09 at 4.32.46 PM

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.സംസ്ഥാനം മുഴുവൻ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ്‌ സിക്ക പകർച്ചവ്യാധിയുടെ കടന്നുവരവ്‌. പൊതുവേ മാരകമാകില്ലെങ്കിലും ഗർഭസ്ഥശിശുവിന്‌ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കാനും രോഗംബാധിച്ചവരിൽ ആയിരത്തിലൊരാൾക്ക്‌ നാഡീസംബന്ധമായ തകരാറുകൾ ഉണ്ടാക്കാനും സിക്ക വൈറസ്‌ബാധയ്ക്ക്‌ കഴിയും.

സിക്ക വൈറസിനെതിരായി വാക്സിനേഷനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നോ ലഭ്യമല്ലെന്ന വസ്തുത സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.കൊതുകുജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ അനുകൂല സാഹചര്യമാണ്‌ കേരളത്തിലുള്ളത്‌. മഴക്കാലത്ത്‌ വെള്ളക്കെട്ടുകൾ രൂപപ്പെടാനും ശുദ്ധജല ശേഖരങ്ങളിൽ മുട്ടയിട്ട്‌ പെരുകുന്ന കൊതുകുകളുടെ സാന്ദ്രത വർധിക്കാനുമിടയുണ്ട്‌.

ആരോഗ്യപ്രവർത്തകരും പോലീസും ജനപ്രതിനിധികളും ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടത്തിലാണ്‌. സ്വാഭാവികമായ മാലിന്യസംസ്കരണ നടപടികളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകുനിയന്ത്രണവുമൊക്കെ മന്ദഗതിയിലാക്കാനിടയുണ്ട്‌. ഈ അവസരം മുതലെടുത്തുകൊണ്ട്‌ സിക്ക വൈറസ്‌ വ്യാപനം ഉണ്ടാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം8 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം13 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം14 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം17 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം18 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം18 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version