Connect with us

കേരളം

വയനാട്ടില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ പിടിയിൽ

ദക്ഷിണേന്ത്യയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ടു പേര്‍ വയനാട്ടില്‍ പിടിയിലായതായി സൂചന. കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായാണു വിവരം.

എന്നാല്‍, പോലിസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോവാദി പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പോലിസ് പിടികൂടിയിരുന്നു.

തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലിസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചത്. വയനാട് കമ്ബമല സ്വദേശിയും ടാക്‌സി ഡ്രൈവറുമായ പത്മരാജനെ മാവോവാദി ബന്ധം ആരോപിച്ച്‌ കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം8 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം10 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം11 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version