ദേശീയം
ശശികലയ്ക്ക് ഒരുക്കിയ സ്വീകരണത്തിനിടെ രണ്ടു കാറുകൾക്ക് തീപിടിച്ചു; പരിഭ്രാന്തി
വി.കെ.ശശികലയ്ക്ക് കൃഷ്ണഗിരിയിൽ ഒരുക്കിയ സ്വീകരണത്തിനിടെ രണ്ടു കാറുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. കൃഷ്ണഗിരി ടോൾ ഗേറ്റിന് സമീപം ശശികല എത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് കാറുകൾ അഗ്നിക്കിരയായത്.
കാറുകൾ പൂർണമായും അഗ്നിക്കിരയായി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ ചെന്നൈയിൽ നിന്നും യാത്ര തിരിച്ച ശശികലയ്ക്ക് അകമ്പടിയായി നൂറോളം വാഹനങ്ങളും ഒപ്പമുണ്ട്.
തമിഴ്നാട് അതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ ശശികലയുടെ കാറിലെ അണ്ണാ ഡിഎംകെ പതാക പോലീസ് നോട്ടീസ് നൽകി നീക്കി. ഇതോടെ കൊടികെട്ടിയ പ്രവർത്തകന്റെ വാഹനത്തിലാണ് ശശികല യാത്ര തുടരുന്നത്.