Connect with us

കേരളം

തിരുവോണ ദിവസം തൃശൂരിൽ രണ്ടിടത്ത് കൊലപാതകം

Published

on

തിരുവോണ ദിനത്തിൽ തൃശൂർ ജില്ലയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ. ഇരിങ്ങാലക്കുടയിലുണ്ടായ കൊലപാതകം വാടകയെ ചൊല്ലിയായിരുന്നു. വീട്ടുടമയുടെയും സംഘത്തിന്റെയും വീട് കയറിയുള‌ള ആക്രമണത്തിൽ മനപ്പടി ശശീന്ദ്രന്റെ മകൻ സൂരജ് മരിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ വീട്ടുടമസ്ഥനും വീട് വാടകയ്‌ക്കെടുത്ത ശശീന്ദ്രനും തമ്മിൽ തർക്കമുണ്ടായിരുന്നു. വീട്ടുടമ ബലമായി വീടൊഴിപ്പിക്കാനെത്തിയതോടെ ശശീന്ദ്രനും കുടുംബത്തിനും മർദ്ദനമേൽക്കുകയായിരുന്നു. മർദ്ദനമേറ്റ സൂരജ് മരണമടഞ്ഞു, ഗുരുതരമായി പരിക്കേറ്റ ശശീന്ദ്രൻ ചികിത്സയിലാണ്.

പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്വരൂപ് എന്നൊരാളും മർദ്ദനമേറ്റ് ചികിത്സയിലാണ്. മറ്റൊരിടത്ത് കൊല നടന്നത് മദ്യപാനത്തിനൊടുവിലാണ്. ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷ്(52) ബന്ധു അനൂപിന്റെ കുത്തേറ്റ് മരിച്ചു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു.

ഇതിനിടെ വീട്ടിലേക്ക് സുരേഷിനെ ക്ഷണിച്ചുവരുത്തിയ അനൂപ് ഇയാളുമൊത്ത് മദ്യപിച്ചു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version