ദേശീയം
കൊവിഡ് ; ഡല്‍ഹിയില്‍ ഓരോ മണിക്കൂറും മരിക്കുന്നത് 12പേര്
കൊവിഡ് വ്യാപന രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും കൊവിഡ് ബാധിച്ച് മരിക്കുന്നത് 12 പേര്. തിങ്കള്‍ മുതല്‍ ശനിയാഴ്ച (ഏപ്രില്‍ 19-24) വരെയുള്ള കണക്കനുസരിച്ച് 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്.
ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ (ഏപ്രില്‍ 12- 17)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ 677 പേര് മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്.
അതേ സമയം സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. നിരവധിപേരാണ് പ്രാണവായു ലഭിക്കാതെ ആശുപത്രികളില്‍ മരിക്കുന്നത്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളും പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്കും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കത്തയച്ചു.