Connect with us

കേരളം

ഹാർഡ് വെയർ കടയിലെ തീപിടുത്തം, ജീവനക്കാരൻ നിസാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Published

on

വെമ്പായത്ത് ഹാർഡ് വെയർ കടയിൽ ഇന്നലെയുണ്ടായ തീപിടുത്തിൽ മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീണ് ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമർന്നു. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കടയിൽ 15 കോടിയുടെ നാശനഷ്ടമെന്ന പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ, സ്ഥാപനത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിൽ അഗ്നിസുരക്ഷ ഉപകരണങ്ങളില്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോള്‍ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിലുണ്ടായിരുന്ന തീയണക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്ന നാട്ടുകാർ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം22 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version