കേരളം
ഖാലിസ്ഥാൻ കർഷകർ വിതച്ച വിത്ത് ഇന്ത്യയിൽ മുള പൊട്ടരുത്; തുഷാർ വെള്ളാപ്പള്ളി
കർഷകരുടെ പേരിലും രൂപത്തിലും രാജ്യത്ത് എന്തും ആകാം എന്നു തോന്നുവർക്ക് ഇനി തിരിച്ചടികളുടെ കാലമായിരിക്കും. സുപ്രിം കോടതിയുടെ നീരീക്ഷണവും കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ രീതിയിലുള്ള അനുമതിയും മറികടന്ന് കർഷക സമരം ഒരു വിഘടനവാദ പ്രശ്നത്തിലേക്ക് കടന്നുവെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി.
വംശീയ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ വംശത്തിലെ തന്നെ അംഗരക്ഷകനെ കൊണ്ട് പ്രധാനമന്ത്രിയെ കൊല്ലിച്ചവർ, ചെങ്കോട്ടയിൽ അല്ല ഒരോ ഭാരതീയന്റെയും ചങ്കിലാണ് അവരുടെ ഖാലിസ്ഥാൻ കൊടി കുത്തിയിറക്കിയത്.
പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ നടന്നത്.
അതിശക്തന്റെ മൗനത്തെ ആരും കഴിവുകേടായി കാണരുത്. കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യപരമാണ്, ഒപ്പം മാനുഷികവുമാണ്.
ട്രാക്ടർ റാലിയെ നിയന്ത്രിച്ച പലരെയും രാജ്യം ഭയക്കേണ്ടിയിരിക്കുന്നു. ആ തലപ്പാവിനുള്ളിൽ പ്രവർത്തിക്കുന്ന തലയിൽ മുളയ്ക്കുന്നത് കാർഷിക വിത്തുകളല്ല, മറിച്ച് രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വൈകൃത ചിന്തകളാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തകൾ രാജ്യത്ത് മുള പൊട്ടരുത്, ഇത് ഖാലിസ്ഥാൻ കൃഷി രീതിയുടെ മണ്ണൊരുക്കലാണ്. നമ്മുക്ക് തനത് കൃഷി മതി. വിളവ് കുറഞ്ഞാലും വളവില്ലാത്തൊരു കൃഷി.