Connect with us

ആരോഗ്യം

വീട്ടിലെ മീൻ നാറ്റം എളുപ്പത്തിൽ മാറ്റാൻ ഈ പൊടികൈകൾ പരീക്ഷിക്കാം

download (1)

വീട്ടിൽ മീൻ മേടിച്ചാൽ പിന്നെ ആ മണം വീട് മുഴുവൻ പരക്കുമെന്നതിൽ സംശയം വേണ്ട. അതും പറഞ്ഞ് മീൻ മേടിക്കാതിരിക്കാൻ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മീൻ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാൻ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാർ പരീക്ഷിക്കാറുണ്ട്.

എക്സ്ഹോസ്റ്റ് ഫാൻ ആവശ്യമാണ്

എപ്പോൾ മത്സ്യ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കാൻ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയിൽ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോൾ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാൽ ദുർഗന്ധം എളുപ്പത്തിൽ പുറത്ത് പോകാൻ സഹായിക്കും.

വിനാഗിരിയും വെള്ളവും

മീൻ പാകം ചെയ്യുമ്പോൾ ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വിനാഗിരി ചേർക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുർഗന്ധം കുറയ്ക്കാൻ വളരെയധികം സഹായിക്കും.

കറുവാപ്പട്ട

ദുർഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാൻ വിനാഗിരി തിളപ്പിച്ച വെള്ളത്തിൽ കറുവപ്പട്ട ചേർക്കാം. ഇതോടൊപ്പം, നിങ്ങൾക്ക് അതിൽ കുറച്ച് തുള്ളി അവശ്യ എണ്ണയും ഇടാം. അടുക്കള മാത്രമല്ല, വീടുമുഴുവൻ സുഗന്ധം കൊണ്ട് നിറയ്ക്കാൻ ഇത് സഹായിക്കും.

എയർ ഫ്രെഷ്നർ

മറ്റ് വഴികൾ ഒന്നും ചെയ്യാൻ പറ്റാത്തവർക്ക് വേണമെങ്കിൽ സുഗന്ധത്തിനായി എയർ ഫ്രെഷനർ ഉപയോഗിക്കാം. മീൻ വറുത്ത ഉടനെ ഉപയോഗിക്കരുത്. കുറച്ചുനേരം ഫാൻ ഓണാക്കി ഫ്രഷ്നർ ഉപയോഗിക്കുക. ഈ സുഗന്ധവും ഫാനിലെ വായുവും ചേർന്ന് വീടുമുഴുവൻ മത്സ്യഗന്ധം അകറ്റുന്നു.

വ്യത്തിയാക്കുക

മീൻ വറുക്കുകയോ കറി വയ്ക്കുകയോ ചെയ്ത ശേഷം എത്രയും വേഗം അടുക്കള വ്യത്തിയാക്കാൻ ശ്രമിക്കുക. മീനിൻ്റെ അവശിഷ്ടങ്ങൾ തുടച്ച് വ്യത്തിയാക്കുന്നത് ദുർഗന്ധം തടയാൻ ഏറെ സഹായിക്കും. സ്റ്റൗവിലും കൗണ്ടർ ടോപ്പിലുമൊക്കെ വീണ് കിടക്കുന്ന അവശിഷ്ടങ്ങൾ പലപ്പോഴും അടുക്കള മുഴുവൻ നാറ്റം സൃഷ്ടിക്കും.

കാപ്പിപൊടി

ഒരു പാത്രത്തിൽ വിനാഗിരിയും അൽപ്പം കാപ്പിപൊടിയും ചേർത്ത് കൗണ്ടർ ടോപ്പിൽ വച്ചാൽ ദുർഗന്ധം ആഗിരണം ചെയ്യാൻ സാധിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം9 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം10 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം11 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം12 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version