Connect with us

ആരോഗ്യം

പല്ലുകളിലെ കറ മാറാന്‍ പരീക്ഷിക്കാം ഈ 12 വഴികള്‍…

Screenshot 2023 07 05 202913

ദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ കറ ഉണ്ടാകാം. ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം പല്ലുകള്‍ തേക്കുക എന്നതാണ്. പല്ലിലെ കറ മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം…

ഒന്ന്…

മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് ദന്താരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അണുക്കളെ നീക്കം ചെയ്യുന്നതിനും പല്ലിലെ കറ കളയാനും ഇത് സഹായിച്ചേക്കാം.

രണ്ട്…

പല്ലുകളിലെ കറ മാറാന്‍ ഉമിക്കരിയേക്കാള്‍ മികച്ചതായി മറ്റൊന്നില്ല. ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുകയാണ് വേണ്ടത്.

മൂന്ന്…

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.

നാല്…

ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേക്കുന്നതും ഫലം നല്‍കും.

അഞ്ച്…

ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേക്കുക. രണ്ടോ മൂന്നോ മിനിറ്റ് തേച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയായി കഴുകുക.

ആറ്…

ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.

ഏഴ്…

ഓറഞ്ചിന്‍റെ തൊലി പൊടിച്ചതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം.

എട്ട്…

പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. അതിനാല്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു.

ഒമ്പത്…

വിനാഗിരി അല്‍പം ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.

പത്ത്…

മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗത്തും നന്നായി തേക്കുന്നതും ഗുണം ചെയ്യും.

പതിനൊന്ന്…

ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും.

പന്ത്രണ്ട്…

പല്ലിലെ കറ കളയാന്‍ മറ്റൊരു പ്രകൃതിദത്തമായ പരിഹാര മാര്‍ഗമാണ് അത്തിപ്പഴം. അത്തിപ്പഴം കഴിക്കുന്നതിലൂടെ പല്ലിന് ആരോഗ്യം ഉറപ്പു ലഭിക്കുന്നു എന്ന് മാത്രമല്ല അത്തിപ്പഴത്തിന്റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം7 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം9 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version