Connect with us

കേരളം

കേരളപ്പിറവി ദിനത്തില്‍ കൊച്ചി മെട്രോയില്‍ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം

Kochi Metro 600 1 1280x720 1

കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചു. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസുകള്‍ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ലോക്ക് ഡൗണിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതിനാല്‍ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച്‌ 35,000ല്‍ എത്തിയിരുന്നു.നവംബര്‍ ഒന്നു മുതല്‍ തിരക്കേറിയ സമയത്തു 7 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയത്തു 8 മിനിറ്റ് 15 സെക്കന്‍ഡ് ഇടവേളകളിലുമായി ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതായും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍, കൊച്ചി മെട്രോ ഈ മാസം 20 മുതല്‍ ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റം അവതരിപ്പിച്ചു. ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്കില്ലാത്ത സമയങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 06:00 മുതല്‍ 08:00 മണിവരെയും 20:00 മുതല്‍ 23:00 മണിവരെയുമാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് അനുവദിക്കുന്നത്.

തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ യാത്രക്കാര്‍ക്കായ് വിവിധ സ്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version