കേരളം
കൊച്ചുവേളിയാര്‍ഡിലെ നിര്‍മ്മാണ ജോലികൾ; നാളെ നിരവധി ട്രെയിനുകൾ റദ്ദാക്കി
കൊച്ചുവേളിയാര്‍ഡിലെ നിര്‍മ്മാണ ജോലികൾ നാളത്തെ ട്രെയിൻ ഗതാഗതത്തെ ബാധിക്കും. ഞായറാഴ്ച പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഉൾപ്പടെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് , ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് തുടങ്ങിയവ ഭാഗീകമായും റദ്ദാക്കി. കൂടാതെ നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്
മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്
നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ്
കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊര്‍ണ്ണൂരിനുമിടയക്ക് റദ്ദാക്കി.
മംഗളൂരു- നാഗര്‍കോവില്‍ (തിരിച്ചും) പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും നാഗര്‍കോവിലിനും ഇടയ്ക്ക് റദ്ദാക്കി.
ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി.
ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍- തിരുവനന്തപുരം (തിരിച്ചും) വേണാട് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്‌സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയില്‍ റദ്ദാക്കി.
കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ്- കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എറണാകുളം ജങ്ഷനില്‍നിന്ന് യാത്ര തുടങ്ങും.
തൃച്ചി- തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം- തൃച്ചി ഇന്‍ര്‍സിറ്റി തിരുനെല്‍വേലിയില്‍നിന്നാകും ആരംഭിക്കുക.
ഗുരുവായൂര്‍- തിരുവനന്തപുരം ഇന്‍ര്‍സിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- ഗോരഖ്പൂര്‍ രപ്തിസാഗര്‍ എറണാകുളം ജങ്ഷനില്‍നിന്നാകും തുടങ്ങുക.
തിരുവനന്തപുരം- ലോകമാന്യതിലക് എക്‌സ്പ്രസ് വര്‍ക്കലയില്‍ നിന്നാണ് തുടങ്ങുക.
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ- തിരുവനന്തപുരം മെയില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
ചെന്നൈ എഗ്‌മോര്‍- കൊല്ലം അനന്തപുരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വര്‍ക്കലയില്‍നിന്ന് തുടങ്ങും.
മംഗളൂരു- തിരുവനന്തപുരം മലബാര്‍ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
മൈസൂര്‍- കൊച്ചുവേളി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.