Connect with us

കേരളം

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വൈകും 

TRAIN

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ഇന്ന് ആരംഭിക്കാനിരുന്ന ട്രെയിന്‍ സര്‍വീസ് വൈകും. പ്രത്യേക സര്‍വീസുകള്‍ക്കായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ച കൂടി കഴിഞ്ഞേ സര്‍വീസ് ആരംഭിക്കുകയുള്ളു എന്ന് റെയില്‍വേ അറിയിച്ചു.

ഇന്ന് വൈകിട്ട് 7.10 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അയോധ്യയിലേക്ക് പുറപ്പെടും എന്നായിരുന്നു നേരത്തേ റെയില്‍വേ അറിയിച്ചിരുന്നത്. ഇന്ന് പുറപ്പെടുന്ന ട്രെയിന്‍ 54 മണിക്കൂര്‍ പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിന് അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ എത്തും വിധമായിരുന്നു ക്രമീകരണം.

എന്നാല്‍ പ്രത്യേക സര്‍വീസിനായുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍, ഒരാഴ്ച കൂടി വൈകിയെ സര്‍വീസ് ആരംഭിക്കൂവെന്ന് റെയില്‍വേ പുതിയ അറിയിപ്പ് നല്‍കി. പുതുക്കിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍, അടുത്ത മാസം ഒമ്പതിനായിരിക്കും അയോധ്യയിലേക്കുള്ള ആദ്യ സര്‍വീസ് ആരംഭിക്കുക എന്നും വിവരമുണ്ട്. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റ് ഉള്‍പ്പെടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version