Connect with us

കേരളം

പിഎസ്‌സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് മറന്ന പെണ്‍കുട്ടി സഹായവുമായി ട്രാഫിക്ക് പൊലീസ്

police 1 1

പിഎസ്‌സി ഹാള്‍ടിക്കറ്റ് എടുക്കാൻ മറന്ന പെൺകുട്ടിക്ക് സഹായവുമായി ട്രാഫിക്ക് പൊലീസിന്റെ ഇടപെടൽ. തൃശ്ശൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. സിവിൽ പൊലീസ്‌ ഓഫീസർ സിപി സുധീഷ് ആണ് സമയോചിത ഇടപെടലിലൂടെ പെൺകുട്ടിയെ പരീക്ഷ എഴുതാൻ സഹായിച്ചത്.

എന്നെയൊന്നു സഹായിക്കണം എന്ന് പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് പെൺകുട്ടി സുധീഷിനെ സമീപിക്കുകയായിരുന്നു. പേടിക്കാതെ കാര്യം പറയാൻ പറഞ്ഞ് സുധീഷ് പെൺകുട്ടിയെ ആശ്വസിപ്പിച്ചു. പിഎസ് സി പരീക്ഷയ്ക്കു വന്നതാണെന്നും ഹാൾടിക്കറ്റെടുക്കാൻ മറന്നുവെന്നും പെൺകുത്തി പറഞ്ഞു.

തൃശ്ശൂരിലെ ടെക്നിക്കൽ സ്കൂളിലായിരുന്നു പെൺകുട്ടിക്ക് പരീക്ഷ. പത്തുമണിക്ക് പരീക്ഷാഹാളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. ഇതോടെ ഹോൾടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ സുധീഷ് ആവശ്യപ്പെട്ടു. പിന്നാലെ അത് തന്റെ ഫോണിലേക്ക് അയക്കാൻ പറഞ്ഞു.

ഈ ഹാൾടിക്കറ്റ് വാട്സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് സുധീഷ് അയച്ചുകൊടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥൻ ഉടൻ പ്രിന്റ് ഔട്ട് എടുത്ത് ജീപ്പിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. ഉടനെ തന്നെ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽക്കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം വിജയാശംസകളും നേർന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version