Connect with us

കേരളം

പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

IMG 20240205 WA0002

പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാലടി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മൂന്നാറില്‍ വിനോദസഞ്ചാരത്തിന് ശേഷം ബസില്‍ മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. അപകടം നടക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ ബസില്‍ ഉറക്കത്തിലായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയുമായാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞ ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ലോറിയിലെ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കാലടിയില്‍ വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇരുവാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version