ദേശീയം
രേഖകളില്ലാതെ ഇനി ആധാറില്‍ മേല്‍വിലാസം അപ്ഡേറ്റ് ചെയ്യാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
ഇന്ത്യന്‍ പൗരന്‍ കൈവശം വയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം പുതുക്കാന്‍ രേഖകള്‍ നിര്‍ബന്ധമില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ആധാറിലെ മേല്‍വിലാസം തിരുത്തുന്നതിനോ പുതിയത് ചേര്‍ക്കുന്നതിനോ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണ്.
മേല്‍വിലാസം തിരുത്തുന്നതിനായി ചെയ്യേണ്ടത്:
1. യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ‘മൈ ആധാര്‍’ വിഭാഗത്തിലെ ‘അപ്‌ഡേറ്റ് ആധാര്‍’ ക്ലിക്ക് ചെയ്യുക
3. തുറന്നു വരുന്ന പോര്‍ട്ടലില്‍ നിന്നും ‘പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍’ തിരഞ്ഞെടുക്കുക.
4. ആധാറിലെ വിവരങ്ങള്‍ കൊടുക്കുക, വേരിഫിക്കേഷനായി കാത്തിരിക്കുക
5. പുതിയ മേല്‍വിലാസവും ആവശ്യപ്പെടുന്ന വിവരങ്ങളും രേഖപ്പെടുത്തുക
6. ഒടുവിലായി യു.ഐ.ഡി.എ.ഐ ഔദ്യോഗികമായി അംഗീകരിച്ച 32 രേഖകളില്‍ ഏതെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്യുക.
പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, റേഷന്‍കാര്‍്ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ മേല്‍വിലാസ രേഖകളായി യു.ഐ.ഡി.എ.ഐ അംഗീകരിച്ചിട്ടുണ്ട്.