Connect with us

ആരോഗ്യം

പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്…

Published

on

vegetables.jpg

പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കണ്ടെത്തുന്നതിനാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടുപോകും.

അധികവും പാകം ചെയ്യുന്ന രീതി ശരിയല്ലാത്തതുകൊണ്ട് തന്നെയാണ് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത്. എന്തായാലും കഴിയുന്നതും പോഷകം നഷ്ടപ്പെടാതെ പച്ചക്കറികള്‍ പാകം ചെയ്തെടുക്കാൻ സഹായകമായ കുക്കിംഗ് രീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  1. സ്റ്റീമിംഗ് അഥനാ ആവി കേറ്റിയെടുക്കല്‍ തന്നെ പ്രധാന കുക്കിംഗ് രീതി. പോഷകങ്ങള്‍ തീരെയും നഷ്ടപ്പെട്ടുപോകാതെ പച്ചക്കറികള്‍ കഴിക്കണമെങ്കില്‍ ആവി കയറ്റല്‍ ആണ് അനുയോജ്യമായ രീതി. ഏത് പച്ചക്കറിയും ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്. പ്രത്യേകിച്ച് വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാൻ സ്റ്റീമിംഗ് നല്ല മാര്‍ഗമാണ്.
  2. വളരെ കുറച്ച് എണ്ണയൊഴിച്ച് ചട്ടിയില്‍ ചെറുതായി ഒന്ന് വഴറ്റിയെടുക്കുന്ന രീതിയും നല്ലതാണ്. എന്നാല്‍ ഇതില്‍ എണ്ണ കൂടരുത്. അല്‍പം എണ്ണയില്‍ മീഡിയം ഫ്ളെയിമില്‍ പതിയെ ഒന്ന് വഴറ്റി എടുക്കണം. അധികനേരം അടുപ്പത്ത് വയ്ക്കുകയും അരുത്.
  3. മൈക്രോവേവിലും പച്ചക്കറികള്‍ പാകം ചെയ്തെടുക്കാവുന്നതാണ്. ഇത് താരതമ്യേന കുറഞ്ഞ സമയം മാത്രം ആവശ്യമായിട്ടുള്ള പാചകരീതിയാണ്. പോഷകങ്ങളിലും അധികം നഷ്ടം വരില്ല.
  4. ഗ്രില്ലിംഗും പച്ചക്കറികളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ തീയിലേ പക്ഷേ ഗ്രില്‍ ചെയ്യാവൂ. തീ അധികമായാല്‍ കരിയും. ഭക്ഷണം ഇങ്ങനെ ഗ്രില്‍ ചെയ്ത് കരിച്ചെടുത്ത് കഴിക്കുന്നത് അത്ര നല്ലതല്ല.
  5. ബ്ലാഞ്ചിംഗ് എന്നൊരു രീതിയുണ്ട്. ഇതെക്കുറിച്ച് ചിലര്‍ക്കെല്ലാം അറിയുമായിരിക്കും. ചിലര്‍ക്ക് ഇത് പുതിയ കാര്യമായിരിക്കാം. പച്ചക്കറികള്‍ നന്നായി തിളക്കുന്ന വെള്ളത്തില്‍ നല്ലവണ്ണം മുക്കിയെടുത്ത് നേരെ തണുത്ത വെള്ളത്തിലേക്ക് ഇടണം. ഇനിയിത് പുറത്തെടുക്കുമ്പോള്‍ നിറത്തിലും കാണാനുള്ള ഫ്രഷ്നെസിലുമെല്ലാം അതേ 100 ശതമാനം ‘പെര്‍ഫെക്ഷൻ’ കാണാം. പോഷകങ്ങളും നിറവും ഭംഗിയുമൊന്നും നഷ്ടപ്പെടാതെ പച്ചക്കറികള്‍ കഴിക്കാൻ പാകത്തിലാക്കി എടുക്കാൻ ബ്ലാഞ്ചിംഗ് നല്ലൊരു രീതിയാണ്. സാലഡ്സ് ഉണ്ടാക്കുമ്പോഴെല്ലാം ഇത് വളരെ സൗകര്യപ്രദമായ രീതിയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version