Connect with us

കേരളം

ദുര്‍ഗയും ഇനി പുത്തൂരുണ്ടാകും; രണ്ടാമത്തെ കടുവയേയും സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ കടുവയേയും എത്തിച്ചു. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് ദുര്‍ഗയെന്ന കടുവയെ ഇന്ന് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രണ്ടുമാസം മുമ്പ് സുവോളജി പാര്‍ക്കില്‍ എത്തിച്ച വൈഗ എന്ന കടുവ ജീവനക്കാരുമായി ഇണങ്ങിക്കഴിഞ്ഞു. ദുര്‍ഗ എന്നാണ് പേരെങ്കിലും ശാന്ത സ്വഭാവമെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍ ലോറിയില്‍ നിന്ന് കൂട്ടിലേക്ക് മാറിയതോടെ ദുര്‍ഗ എല്ലാവരെയും വിറപ്പിച്ചു. ദുര്‍ഗയുടെ മുഴക്കമുള്ള ശബ്ദമാണ് കാഴ്ചക്കാരെ പെട്ടെന്ന് ഭയചകിതരാക്കിയത്. എന്നാല്‍ വളരെ വേഗം ദുര്‍ഗ പരിസരത്തോട് ഇണങ്ങിച്ചേരുകയായിരുന്നു.

വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ പിടികൂടുന്നത് 2017ലാണ്. ഇപ്പോള്‍ 12 വയസുണ്ട്. നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ദുര്‍ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അവസാന അന്തേവാസിയായിരുന്നു ദുര്‍ഗ. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലായിരുന്നു കടുവയെ പുത്തൂരില്‍ എത്തിച്ചത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ദുര്‍ഗയെ സ്വീകരിച്ചു. 2024 ആദ്യം സുവോളജി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

വൈഗ എന്ന കടുവയെ രണ്ടു മാസം മുമ്പ് പുത്തൂരെത്തിച്ചിരുന്നു. വൈഗ ക്വറന്റൈന്‍ പീരീഡ് പൂര്‍ത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞു. ഇപ്പോഴെത്തിയ ദുര്‍ഗ്ഗയേയും ആദ്യ ഘട്ടത്തില്‍ ചന്ദനകുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കോറന്റൈനില്‍ പാര്‍പ്പിച്ച് പ്രത്യേക പരിചരണം നല്‍കും. തേക്കടിയിലെ മംഗള എന്ന കടുവയും അധികം വൈകാതെ പുത്തൂരില്‍ എത്തിക്കും. ജൂലൈയില്‍ പക്ഷികളെ കൂടി സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിക്കാനാണ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം8 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version