കേരളം
തൃശൂർ പൂരം; കോർപറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം
തൃശൂർ പൂരം നടക്കുന്ന സാഹചര്യത്തിൽ കോർപറേഷൻ പരിധിയിൽ മദ്യം നിരോധിച്ചു. ജില്ലാ കലക്ടറാണ് 48 മണിക്കൂർ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രിൽ 29 ഉച്ചയ്ക്ക് രണ്ട് മണി മുതൽ മെയ് ഒന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിരോധനം.
കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും 48 മണിക്കൂർ അടിച്ചടണം. മറ്റ് ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും നിരോധിച്ചും ജില്ലാ കലക്ടർ കൃഷ്ണ തേജ ഉത്തരവിട്ടിട്ടുണ്ട്.