Connect with us

കേരളം

പൊലീസ് തലപ്പത്ത് അഴിച്ചുപണി; തൃശൂർ, കണ്ണൂർ പൊലീസ് കമ്മീഷണർമാരെ മാറ്റി

Published

on

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് സൂപ്രണ്ടുമാർ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു. തൃശൂർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർമാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന അജിത് കുമാർ ആണ് പുതിയ കണ്ണൂർ സിറ്റി കമ്മിഷണർ. പൊലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പൊലീസ് കമ്മിഷണറായും നിയമിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിനെ ഭീകരവിരുദ്ധ സ്ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോൺ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാകും. കൊല്ലം റൂറൽ എസ്പി കെ ബി രവിയെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പിയായും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു.

എറണാകുളം റേഞ്ച് എസ്.പി. ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എം എൽ സുനിലിനെ കൊല്ലം റൂറൽ എസ്പിയായും മാറ്റി. ആർ മഹേഷ് ആണ് പുതിയ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. ബിജോയ് പിയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്പിയായും, സുനീഷ് കുമാർ ആർ നെ കേരളാ പൊലീസ് അക്കാദമി അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ആയും ബി കെ പ്രശാന്തൻ കാണിയെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്‌സ് ബറ്റാലിയൻ കമാൻഡന്റ് ആയും മാറ്റി നിയമിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version