Connect with us

കേരളം

ഐടി നഗരത്തില്‍ രാത്രികച്ചവടം വേണ്ട; നിര്‍ദേശവുമായി നഗരസഭ

thattukada.1640634783

ഐടി ഹബ്ബായ കാക്കനാട് രാത്രികാല കച്ചവടത്തിന് വിലക്ക് കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് തൃക്കാക്കര നഗരസഭ. നഗരസഭ പരിധിയില്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നഗരസഭ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.

എന്നാല്‍ നഗരസഭയുടെ നീക്കത്തിനെതിരെ ടെക്കികളും ഹോട്ടല്‍ ഉടമകളും രംഗത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.

ഭക്ഷണം വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളും ഒത്തുചേരലുകളും യുവാക്കളുടെ ലഹരി കേന്ദ്രങ്ങളാണെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള പറഞ്ഞു. നഗരസഭാ പരിധിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു. അതേസമയം നഗരസഭയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഐടി ജീവനക്കാരുടെ കൂട്ടായ്മ ഇന്ന് രാത്രി പത്ത് മുതല്‍ ഇന്‍ഫോപാര്‍ക്ക് മെയിന്‍ ഗേറ്റില്‍ നിന്ന് നൈറ്റ് വാക്ക് നടത്തുന്നുണ്ട്.

മറൈന്‍ ഡ്രൈവില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൊച്ചി നഗരസഭ തയ്യാറെടുത്തെങ്കിലും തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പിന്‍വലിക്കുകയായിരുന്നു. നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കുകയാണ് വേണ്ടതെന്നാണ് പൊതുജനാഭിപ്രായം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version