Connect with us

ആരോഗ്യം

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്ത് നിന്നെത്തിയവര്‍: രോഗബാധിതരില്‍ രണ്ടു പേര്‍ ഹോം ക്വാറന്റീനില്‍

Published

on

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്ത് നിന്നെത്തിയവര്‍. സൗദി അറേബ്യയില്‍ നിന്ന് മെയ് 23 ന് ഹൈദരാബാദ് വഴിയെത്തിയ പാലാ സ്വദേശി(49), ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


പാലാ സ്വദേശി മെയ് 29ന് ഹൈദരാബാദില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് വീണ്ടും സാമ്പിള്‍ ശേഖരിച്ചത്.

കോരുത്തോട് സ്വദേശിയും പാറത്തോട് സ്വദേശിയും വീട്ടില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
അതേസമയം കോട്ടയം ജില്ലയില്‍ രോഗ ബാധിതനായിരുന്ന 82 കാരന്റെ പരിശോധനാ ഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം36 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version