കേരളം
പുതുപ്പള്ളിയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി; മത്സരരംഗത്ത് ഏഴുപേര്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഏഴു പത്രികകള്‍ സ്വീകരിച്ചു. സ്വതന്ത്രനായ പദ്മരാജന്‍, എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവര്‍ക്ക് പുറമെ, എഎപിയുടെ ലൂക് തോമസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സന്തോഷ് ജോസഫ്, ഷാജി, പി കെ ദേവദാസ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 21 നാണ്. അതിനുശേഷമാകും മത്സരരംഗത്ത് എത്രപേര്‍ അവശേഷിക്കും എന്ന് വ്യക്തമാകൂ. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണും.