Connect with us

കേരളം

തെരുവുനായ ശല്യം; തലസ്ഥാനത്ത് തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും

Published

on

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷന്‍റെ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്ക് സൗജന്യ പേവിഷ വാക്സീൻ നൽകും.

വളർത്തുനായ്ക്കളുമായി എത്തുന്നവർക്ക് വാക്സീനേഷൻ സ്ഥലത്ത് വച്ച് വളർത്തുമ‍ൃഗ ലൈസൻസും നൽകാനും തീരുമാനമുണ്ട്. നാളെയു മറ്റന്നാളും വളർത്തുനായക്കൾക്കായുള്ള കുത്തിവെപ്പും ലൈസൻസ് വിതരണവും തുടരും. അതിന് പിന്നാലെ വാക്സീൻ എടുക്കാത്തതും ലൈസൻസ് ഇല്ലാത്തവരുമായ ഉടമകൾക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

ഈ മാസം 25 ാം തീയതി മുതൽ ഒക്ടോബർ 1 വരെ തെരുവ് നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. ഒരു ദിവസം 12 വാർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്. ഒരു ദിവസം 12 വാ‍ർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും വാക്സിനേഷൻ നടക്കുക. ഇതിനായി പതിനായിരം രക്ഷാറാബ് വാകീസീനുകളാണ് സമാഹരിച്ചിട്ടുള്ളത്. തെരുവ് നായക്കളുടെ പുതിയ സെൻസസ് നടത്തുമെന്ന് തെരുവുനായ നിയന്ത്രണം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നഗരസഭാ കൗൺസിൽ യോഗത്തെ മേയർ അറിയിച്ചു. ഇതിന് മുമ്പ് 2016ലാണ് തിരുവനന്തപുരത്ത് തെരുവ് നായക്കളുടെ കണക്ക് എടുത്തത്. അന്ന് നഗരത്തിൽ 9,500 തെരുവുനായക്കളെയാണ് കണ്ടെത്തിയത്.

നഗരസഭയിലെ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ ഇന്നലെ പ്രത്യേക കൗണ്‍സിൽ യോഗം ചേര്‍ന്നിരുന്നു. കോര്‍പ്പറേഷൻ കൗണ്‍സിലിൽ 32 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. പൊതു പ്രശ്നം എന്ന നിലയിലാണ് വിഷയം ചര്‍ച്ചയായതും തീരുമാനങ്ങളുണ്ടായതും. തീവ്ര കർമ്മ പദ്ധതിയുടെ ഭാഗമായി എ ബി സി മോണിറ്ററിങ് കമ്മറ്റി 18, 19, 20 തീയതികളിൽ വാക്സിനേഷൻ നടപ്പാക്കും. വാക്സിനേഷൻ സ്വീകരിച്ച നായ്കക്ൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡ‍ിംഗ് കമ്മിറ്റി ചെയര്‍മാൻ അറിയിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version