Connect with us

ആരോഗ്യം

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് ; പരിശോധന കടുപ്പിക്കാനൊരുങ്ങി പൊലീസ്

Published

on

14 5

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും.

വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും.

അതേ സമയം രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ലോക്ക്‌ ഡൗണ്‍ ഏർപ്പെടുത്തുകയാണ്. കര്‍ണാടകവും തമിഴ്‌നാടും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടിയാണ് ലോക്ക്‌ ഡൗണ്‍‍ ഏർപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ നിശ്ചലമാകും. ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഈ മാസം 18 വരെയാണ് കര്‍ഫ്യൂ.ഡല്‍ഹിയിലും യുപിയിലും ലോക്ക്‌ ഡൗണ്‍‍ നീട്ടിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ഈ മാസം 17 വരെയാണ് നീട്ടിയത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ കുറഞ്ഞുവെന്ന് പറഞ്ഞ കെജ്‌രിവാള്‍ ജാഗ്രത ഉറപ്പാക്കുന്നത് വരെ ലോക്ക് ഡൗണ്‍ തുടരണമെന്നും വ്യക്തമാക്കി.വരുന്ന ആഴ്ചയും മെട്രോ റെയിൽ സർവീസുകൾ താൽക്കാലികമായി അടഞ്ഞ് കിടക്കും. വിവാഹ ചടങ്ങുകൾ വീടുകളിലോ മറ്റോ മാത്രമേ നടത്താൻ കഴിയൂ. പരമാവധി 20 ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂവെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (ഡിഡിഎംഎ) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലും ലോക്ക് ഡൗൺ തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version