Connect with us

ആരോഗ്യം

ദിവസവും ​ഗ്രീൻ ടീ കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Published

on

Screenshot 2023 11 11 200638

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ​ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നൽകുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും.

സമ്മർദ്ദം ഒരാളുടെ ശാരീരികവും മാനസികാരോ​ഗ്യത്തെയും ബാധിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ബൊട്ടാണിക്കൽ കൗൺസിൽ നടത്തിയ ഗവേഷണത്തിൽ പറയുന്നു.

ഗ്രീൻ ടീയിലെ തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും പ്രകൃതിദത്തമായ ആൻറി ഡിപ്രസന്റായി പ്രവർത്തിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടീയിൽ കഫീൻ കുറവാണ്.

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ, ഗ്രീൻ ടീ, ദന്തക്ഷയം, ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ തടയുന്നു. ഗ്രീൻ ടീയിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ വിവിധ അണുബാധകൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സഹായിക്കുന്നു.

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും അധിക ഭാരം ഒഴിവാക്കുകയും ചെയ്യുന്നു. ദിവസവും ഗ്രീൻ ടീ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആ‌ന്റി ഓക്സിഡൻറുകൾ പല തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് വളരെ സഹായകമാണെന്നാണ് വി​ദ​​ഗ്ധർ പറയുന്നു. ടൈപ്പ്-2 പ്രമേഹരോഗികൾക്ക് ഗ്രീൻ ടീ വളരെ ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റ് ആന്റി-ഏജിംഗ് ഉള്ളടക്കം വരകൾ, ചുളിവുകൾ, സൂര്യാഘാതം തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version