Connect with us

കേരളം

ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ

Screenshot 2023 07 31 162644

ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട്‌ പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബ്ലൂബെറി എന്ന ബ്യൂട്ടിപാർലറിൽ ആണ് മോഷണ ശ്രമം നടന്നത്.

പർദയും മുഖാവരണവും ധരിച്ചെത്തിയ മാലിനി മുടി മിനുക്കണമെന്നും പണം നാത്തൂന്റെ കൈയിലാണെന്നും ജീവനക്കാരിയോട് പറഞ്ഞു. തുടർന്ന് ബന്ധുവിനെ കാത്തിരിക്കുന്ന രീതിയിൽ മാലിനി ബ്യൂട്ടി പാർലറിലിരുന്നു. ഇതിനിടയിൽ പാർലർ ജീവനക്കാരിയായ ആനാട് വടക്കേല മൈലമൂട് വീട്ടിൽ ശ്രീക്കൂട്ടിയോട് സൗഹൃദം കൂടിയ യുവതി അവരുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ബ്യൂട്ടി പാർലറിലുണ്ടായിരുന്ന കസ്റ്റമേഴ്സ് പോയി കഴിഞ്ഞ് പരിസരത്തൊക്കെ ആളൊഴിഞ്ഞ സമയം നോക്കി മാലിനി ശ്രീകുട്ടിയുടെ കണ്ണിൽ മുളക്പൊടി എറിയുകയും മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. മുഖത്ത് മുളക് പൊടി വീണതോടെ നിലവിളിച്ചുകൊണ്ട് ശ്രീക്കുട്ടി പാർലറിന്റെ മുൻവശത്തെ ഗ്ലാസ് ഡോർ തകർത്തുകൊണ്ട് പുറത്തേക്ക് ചാടി. ഇതോടെ ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ കടകളിലെ ആളുകള്‍ മാലിനിയെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം5 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version